മകന്റെ പരാതിയില്‍ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി; പിതാവിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ല

 


കോഴിക്കോട്: പയ്യോളിയില്‍ മകന്‍ നല്‍കിയ പരാതിയില്‍ പിതാവിന്റെ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഭവത്തില്‍ അസ്വാഭാവികത ഇല്ല. കഴിഞ്ഞ ദിവസം മരിച്ച മുഹമ്മദിന്റ മൃതദേഹമാണ് ഖബര്‍ തുറന്നെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഹൃദയാഘാതമാണ് മുഹമ്മദിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.27 വര്‍ഷമായി കുടുംബവുമായി അകന്ന് താമസിച്ചു വരികയായിരുന്ന പയ്യോളി അങ്ങാടി സ്വദേശി 58 കാരന്‍ മുഹമ്മദ് കഴിഞ്ഞ മാസം 26 നാണ് മരിച്ചത്. വീട്ടിലെ കസേരയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ ഇസ്മയിലിനെ വിവരം അറിയിക്കുകയും ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിക്കുകയും ചെയ്തു. പക്ഷെ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല. മുഹമ്മദിന്റെ മൃതദേഹം ചെരിച്ചില്‍ പള്ളിയില്‍ ഖബറടക്കി. മരണത്തിനു പിന്നാലെ മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ സംശയം തോന്നിയ മകന്‍ പോലീസിൽ പരാതി നല്‍കി. പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയപ്പോൾ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചത് മൃതദേഹം സംസ്‌കരിക്കുന്നതിനും മരണാനന്തര ചടങ്ങുകള്‍ക്കും വേണ്ടിയാണ് എന്നും ബാക്കി പണം അക്കൗണ്ടിലുണ്ടെന്നും കണ്ടെത്തുകയായിരുന്നു.വടകര ആര്‍ഡിഓ അന്‍വര്‍ സാദത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നടപടി. മരണകാരണം വ്യക്തമാക്കണമെന്നതിനാലാണ് പരാതി നല്‍കിയതെന്ന് മകന്‍ മുഫീദ് പറഞ്ഞു. എന്നാല്‍ മുഫീദിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് മരിച്ച മുഹമ്മദിന്റെ സഹോദരന്‍ ഇസ്മയില്‍ പറയുന്നു

Post a Comment

Previous Post Next Post