തിരുവനന്തപുരം :24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തു കോവിഡ് ബാധിതരായ 7 പേർ മരിച്ചു. ഞായറാഴ്ച 5 പേരും ഇന്നലെ 2 പേരുമാണ് മരിച്ചത്. ഇതിൽ 33 വയസ്സുള്ള ഒരാളൊഴികെ മറ്റുള്ളവർ 60 വയസിനു മുകളിലുള്ളവരാണ്. മരിച്ചവർക്കെല്ലാം ഗുരുതരമായ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സജീവ കോവിഡ് രോഗികളുടെ എണ്ണം 7,264 സജീവ രോഗികൾ ഏറ്റവുമധികം കേരളത്തിലാണ്.

Post a Comment