തൃശ്ശൂര്‍: പടിയൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാറളം വെള്ളാനി സ്വദേശി മണി (74) മകള്‍ രേഖ (43) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം. മകള്‍ രേഖയുടെ ഭര്‍ത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.ഇത് പോലീസിനെ സംശയത്തിലേക്ക് നയിക്കുന്ന കാര്യമാണ്. ഇവർ തമ്മിൽ ഇടയ്ക്ക് വഴക്ക് ഉണ്ടാകാറുണ്ട് എന്ന് അയൽവാസികൾ പറഞ്ഞു. പ്രേംകുമാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ വന്നിരുന്നതായാണ് വിവരം.
രേഖയുടെ രണ്ടാം വിവാഹത്തിലെ ഭര്‍ത്താവാണ് പ്രേംകുമാര്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി രേഖയുടെ സഹോദരി പറഞ്ഞു.

إرسال تعليق