പാലക്കാട്: കല്ലടിക്കോട് ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ലിസിയും മകന്‍ ടോണി തോമസും യാത്ര ചെയ്തിരുന്ന ബൈക്ക് കാറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്.കാറിനെ ഓവര്‍ ടേക്ക് ചെയ്ത് ദേശീയ പാതയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്ക് മുന്നിലൂടെ പോയ ഓട്ടോ കണ്ട് ഒരു വശത്തേക്ക് വെട്ടിക്കുകയായിരുന്നു. ഇതിനിടയില്‍ ബൈക്കിന് പിന്നിലിരുന്ന ലിസി തെറിച്ച് റോഡിലേക്ക് വീണു. നിയന്ത്രണം വിട്ട ഓട്ടോ ലിസിയെ തട്ടി റോഡില്‍ മറിഞ്ഞു. ഈ സമയം, ഇതുവഴി വന്ന പിക്കപ്പ് വാന്‍ ലിസിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഇതിനിടയില്‍ ലിസി സഞ്ചരിച്ചിരുന്ന ബൈക്ക് ഓവർടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറും നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്കിൽ നിന്ന് ലിസി തെറിച്ച് വീണതിന് പിന്നാലെയുണ്ടായ കൂട്ട അപകടത്തിൽ നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.അപകടത്തില്‍ നാലോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ലിസിയെ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമം; തെറിച്ചുവീണ ബൈക്ക് യാത്രികയെ ഓട്ടോ ഇടിച്ചു, പിന്നാലെ വാന്‍ കയറിയിറങ്ങി മരണം
0

إرسال تعليق