ആമിർ മൻസൂർ അൽ ഗദ്ദാഫി മരണപ്പെട്ടു എന്ന വാർത്ത വ്യാജം

 


ആമിർ മൻസൂർ അൽ ഗദ്ദാഫി മരണപ്പെട്ടു എന്ന വാർത്ത വ്യാജം.ഹജ്ജ് തീര്‍ത്ഥാടനത്തിനായി യാത്ര ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെ വിമാനത്താവളത്തില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ നേരിടേണ്ടി വന്ന ലിബിയന്‍ യുവാവായ അമര്‍ അല്‍-മഹ്ദി മന്‍സൂര്‍ ഗദ്ദാഫി മരണപ്പെട്ടു എന്ന വാർത്ത തെറ്റാണെന്ന് ദി ന്യൂസ്‌ കണക്ട്  കണ്ടെത്തി. നിന്റെ സൃഷ്ടാവ് ഒരു കാര്യം നടക്കുമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് നടക്കുക തന്നെ ചെയ്യുമെന്ന വിശുദ്ധ ഖുര്‍ആന്‍ വാക്യമാണ് പകല്‍ സത്യം പോലെ ഈ ഹജ്ജ് വേളയില്‍ പുലര്‍ന്നിരിക്കുന്നത്. ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കടുക്കുന്നതിനായി ലിബിയന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെ, സഊദി അറേബ്യയിലേക്കുള്ള തീര്‍ത്ഥാടക സംഘത്തോടൊപ്പം അമീര്‍ അല്‍ മഹ്ദി ലിബിയയിലെ സഭാ വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ എത്തിയ സമയത്താണ് പാസ്പോര്‍ട്ടിലെ പേരിലെ കാരണത്താല്‍ സുരക്ഷാ പ്രശ്നം പറഞ്ഞ് അധികൃതര്‍ അദ്ദേഹത്തെ യാത്രയില്‍ നിന്ന് തടഞ്ഞത്.ഇതേ തുടര്‍ന്ന് പൈലറ്റ് അമര്‍ അല്‍-മഹ്ദിയില്ലാതെ വിമാനം ടേക് ഓഫ് ചെയ്യാന്‍ തീരുമാനിച്ചു. മുന്‍ ലിബിയന്‍ പ്രസിഡന്റായിരുന്ന മുഅമ്മര്‍ മുഹമ്മദ് അബു മിനിയാര്‍ അല്‍-ഗദ്ദാഫിയുടെ പേരിലെ അവസാന പേരായ ഗദ്ദാഫി എന്നതായിരുന്നു സുരക്ഷാ വിഷയമായി അധികൃതര്‍ പറഞ്ഞത്.യാത്ര മുടങ്ങി വിമാനത്തില്‍ കയറാന്‍ കഴിയാതെ അമര്‍ അല്‍-മഹ്ദി വിമാനത്താവളത്തില്‍ തന്നെ ഇരിക്കുകയായിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരവധി തവണ അദ്ദേഹത്തോട് മടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഹജ്ജിന് താന്‍ പോകുമെന്ന വാശിയില്‍ തന്നെ വിമാനത്താവളത്തിലെ ലോഞ്ചില്‍ തന്നെ ഇരിക്കുകയായായിന്നു. അല്‍പ സമയം കഴിഞ്ഞാണ് അനൗസ്‌മെന്റ് വരുന്നത്.സഊദിയിലേക്ക് യാത്ര തിരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ ഉള്ളതിനാല്‍ അടിയന്തിരമായി തിരിച്ചിരിക്കുന്നു.ഉടന്‍ തന്നെ വിമാനത്താവളത്തില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ച് വിമാനം തിരിച്ചിറക്കിയെങ്കിലും അമര്‍ അല്‍-മഹ്ദിയെ കയറ്റാതെ പരിശോധനകള്‍ പൂര്‍ത്തിയാക്കി സഊദി ലക്ഷ്യമാക്കി വിമാനം രണ്ടാമതും പറന്നുയര്‍ന്നെങ്കിലും വീണ്ടും സാങ്കേതിക തകരാര്‍ കാരണം വിമാനം തിരികെയിറക്കി.ഈ സമയത്തെല്ലാം അമര്‍ അല്‍-മഹ്ദി മന്‍സൂര്‍ ഗദ്ദാഫി താന്‍ പുണ്യഭൂമിയിലെത്തുമെന്ന പ്രതീക്ഷയില്‍ തന്നെ വിമാനത്താവളത്തിലെ ലോഞ്ചില്‍ കഴിയുകയായിരുന്നു.വിമാനം രണ്ടാമതും തിരികെയെത്തിയതോടെ തകരാര്‍ പരിഹരിച്ച് യാത്രക്ക് അധികൃതര്‍ വിമാനത്തിന് അനുമതി നല്‍കിയപ്പോള്‍ കോക്പിറ്റില്‍ നിന്നും കണ്‍ട്രോള്‍ റൂമിലേക്ക് പൈലറ്റിന്റെ വയര്‍ലസ്സ് സന്ദേശം വന്നു. അമീര്‍ മെഹദി ഇല്ലാതെ ഈ വിമാനം പുറപ്പെടുകയില്ലെന്ന സന്ദേശമായിരുന്നു. ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ നിന്നും വിമാനത്താവള സുരക്ഷാ ഡയറക്ടര്‍ക്ക് സന്ദേശം കൈമാറി.നിയമതടസ്സം ഒഴിവാക്കി അമര്‍ അല്‍-മഹ്ദി മന്‍സൂര്‍ ഗദ്ദാഫിയോട് വിമാനത്തില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമായത്. സഊദിയില്‍ വിമാനമിറങ്ങിയ ശേഷം നിരവധി പേരാണ് അമര്‍ അല്‍-മഹ്ദി മന്‍സൂര്‍ ഗദ്ദാഫിയെ കാണുന്നതിനായി മക്കയിലെത്തിയത്. ചിലര്‍ കൂടെ നിന്ന് ചത്രങ്ങളുമെടുത്താണ് മടങ്ങിയത്. വിമാനത്തിലെ സംഘത്തോടൊപ്പം ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനായി പുണ്യഭൂമിയിലെത്തിയതില്‍ അമര്‍ സന്തോഷം പ്രകടിപ്പിച്ചു. തന്നെ ഒഴിവാക്കി വിമാനം രണ്ടുതവണ യാത്ര പുറപ്പെട്ടെങ്കിലും താന്‍ അതില്‍ കയറുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 



ഇതിനിടയിലാണ് അദ്ദേഹം മരണപ്പെട്ടു എന്ന വ്യാജ വാർത്ത പുറത്ത് വന്നത്. എന്ന്നാൽ അദ്ദേഹം സുരക്ഷിതനാണെന്നും തന്റെ ഹജ്ജ് കർമങ്ങൾ ചെയ്യുകയാണെന്നും വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

أحدث أقدم