സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ പിടിയിൽ

 കോഴിക്കോട് :സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ പിടിയിൽ. കോഴിക്കോട് കുറ്റ്യാടിയിലെ സ്വകാര്യ ലാബിലാണ് നടത്തിപ്പുകാരൻ പിടിയിലായത്.താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബിൽ ഉടമയുടെ സഹോദരൻ കൂടിയായ അസ്‍ലമാണ് പിടിയിലായത്.



രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയിൽ കയറിയതോടെയാണ് ഒളിച്ചു വെച്ച മൊബൈൽ ഫോൺ ശ്രെദ്ധയിൽ പെട്ടത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ എത്തി അസ്‌ലമിന്റെ ഫോൺ ആണെന്ന് മനാസ്സിലാക്കിയത്തോടെ ഇയാളെ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു.

Post a Comment

أحدث أقدم