കണ്ണൂർ: ചെങ്ങളായി റോഡിൽ കൂറ്റൻ കുഴി. ഇന്നലെ വൈകുന്നേരത്തോടെയാണ് പനങ്കുന്നിൽ കുഴി നാട്ടുകാർ കണ്ടത്. സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാല് മീറ്ററോളം ആഴത്തിലാണ് കുഴി. വൈദ്യുത കമ്പിയിൽ തൊടുന്ന മരച്ചില്ലകൾ വെട്ടാൻ എത്തിയവരാണ് കുഴി ആദ്യം കണ്ടത്. ചെറിയൊരു വിള്ളലാണ് ആദ്യം കണ്ടത്. എന്നാൽ കമ്പെടുത്ത് കുത്തിയപ്പോൾ ഒന്നര മീറ്ററിൽ കുഴി രൂപപ്പെട്ടു. പിന്നീടത് മൂന്ന് മീറ്ററിലധികമായി. റോഡ് ഉടനെ ബ്ലോക്ക് ചെയ്തെന്നും പ്രദേശവാസികൾ പറഞ്ഞു.ജില്ലാപഞ്ചായത്തിന്റെ റോഡാണ്. ഒരുവശത്തുകൂടിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. വർഷങ്ങൾക്കുമുമ്പേ ടാറുചെയ്ത റോഡാണിത്. പരിശോധന നടത്തി പരിഹാരം കണ്ടെത്തിയ ശേഷമേ പൂർണമായും റോഡ് ഗതാഗത യോഗ്യമാക്കുകയുള്ളൂ.
കണ്ണൂർ ചെങ്ങളായിയിൽ റോഡിൽ കൂറ്റൻ കുഴി; നാല് മീറ്ററോളം ആഴം
0

Post a Comment