ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും അധ്യാപിക പുഴയിലേക്ക് ചാടി, തിരച്ചില്‍ തുടരുന്നു

 ചാലക്കുടി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് അധ്യാപിക പുഴയിലേക്ക് ചാടി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സിന്തോളാണ് പുഴയിലേക്ക് ചാടിയത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട ഇവര്‍ അവിടെ ഇറങ്ങിയില്ല. തുടര്‍ന്ന് ചാലക്കുടി പുഴയിലേക്ക് ചാടുകയായിരുന്നു. ഇവർ സ്കൂളിൽ ജോലിക്ക് ചേർന്നിട് ദിവസങ്ങളെ ആയിട്ടുള്ളു എന്നാണ് വിവരം.



Post a Comment

Previous Post Next Post