ആഡംബര കാർ വിവാദത്തിൽ പ്രതികരിച്ച് എം. സ്വരാജ്

 നിലമ്പൂർ: നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സ്വത്ത്‌ വിവരത്തിൽ പരാമർശിക്കുന്ന 36 ലക്ഷം രൂപയുടെ ആഡംബര കാർ വിവാദത്തിൽ പ്രതീകരിച് നിലംബൂർ ഉപതെരെഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്.സത്യവാങ്മൂലം നോക്കിയാൽ അറിയാം, എംഎൽഎ ആയിരിക്കുമ്പോൾ ഒരു കാറുണ്ടായിരുന്നു.ഇക്കാര്യം സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ആ കാർ വിൽക്കുകയാണ് ചെയ്തത്. ഇപ്പോൾ വിമർശനം ഉന്നയിക്കുന്നവർ പറയുന്ന കാർ ഭാര്യ വാങ്ങിയതാണ്. എടപ്പള്ളി ഫെഡറൽ ബാങ്കിൽനിന്ന് വായ്പയെടുത്താണ് വാങ്ങിയത്.അതും സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്. ഭാര്യ ഒരു സംരംഭകയാണ്. അവർക് ആ വായ്പ്പ അടക്കാനുള്ള ശേഷിയുണ്ട്. ഈ നാട്ടിൽ ആർക്കും വായ്പ എടുത്ത് വാഹനം മേടിക്കാമെന്നാണ് താൻ മനസ്സിലാക്കുന്നത്. അനുവാദം വാങ്ങി വേണം അത് ചെയ്യാനെന്ന് അറിയില്ലായിരുന്നു.



Post a Comment

Previous Post Next Post