അഹമ്മദാബാദ് അപകടം; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കറുത്ത ബാൻഡ് ധരിച്ച് താരങ്ങളും അമ്പയർമാരും

 അഹമ്മദാബാദ് വിമാനപകടത്തിന് അനുശോചനവുമായി ലോക ക്രിക്കറ്റ്. നിലവിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കറുത്ത ബാൻഡ് ധരിച്ചാണ് ക്രിക്കറ്റ് ലോകം അനുശോചനം അറിയിച്ചത്. ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയൻ താരങ്ങളും അമ്പയർമാരുമെല്ലാം തന്നെ കറുത്ത ആം ബാൻഡ് ധരിച്ചാണ് മത്സരത്തിന്റെ മൂന്നാം ദിനം കളത്തിൽ ഇറങ്ങിയത്.മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഫ്‌ളൈറ്റ് അപകടത്തിൽ മരിച്ചവർക്ക് വേണ്ടി ഇരു ടീമിലെയും താരങ്ങളെല്ലാം ഒരു മിനിറ്റ് മൗനാചരണവും നടത്തിയിരുന്നു. മൂന്നാം ദിനം മത്സരം പുരോഗമിക്കുമ്പോൾ ഓസ്‌ട്രേലിയയുടെ ലീഡ് 250 കഴിഞ്ഞു. രണ്ടാം ഇന്നിങ്‌സിൽ നിലവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ. 250 റൺസിന് മുകളിൽ ലീഡ് നിലവിൽ കങ്കാരുപ്പടക്കുണ്ട്.വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.




Post a Comment

أحدث أقدم