മഴക്കാലമായാൽ ഏറ്റവും കൂടുതൽ ശല്യം ഉള്ളവയാണ് ഒച്ചുകൾ. ഈർപ്പം ഉള്ള മണ്ണിലും ചുമരിലും ആണ് ഇവയെ കൂടുതൽ കാണുക.എത്ര പ്രതിരോധിക്കാൻ ശ്രമിച്ചാലും ഇവ പിന്നെയും വരും.തണുപ്പുള്ള സമയങ്ങളിൽ മിക്കവാറും രാത്രി സമയങ്ങളിൽ ആണ് ഇവ മുട്ട ഇടാറുള്ളത്.ഒച്ചുകളെ നിയന്ത്രിക്കാൻ പലതരം കീടനാശകങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇവയുടെ അമിതമായ ഉപയോഗം ആരോഗ്യത്തിന് ദോഷകരമായേക്കാം.അതിനിത ചില പൊടികൈകൾ പറഞ്ഞു തരാം.ഒച്ച് വരുമ്പോൾ കുറച്ചു ഉപ്പ് പൊടി അതിന്റെ മുകളിൽ വിതറുക. ഒച്ച് വരാതിരിക്കാൻ കുറച്ചു പുതിനയില വിതറി ഇടുക. മുറ്റത് കുറച്ചു മണ്ണിളക്കി ഇട്ടാൽ അവയുടെ സഞ്ചാരത്തെ തടസപ്പെടുത്താൻ സാധിക്കും.റംബൂട്ടാൻ മരം ഉള്ള ഇടത്തും അതിന്റെ സമീപ പ്രദേശങ്ങളിലും ഇവയെ കൂടുതൽ കാണാൻ സാധിക്കും.കേരളത്തിൽ, പ്രത്യേകിച്ചും തീരദേശ, കാർഷിക മേഖലകളിൽ ഒച്ചുകളുടെ സാന്നിധ്യം വളരെ സാധാരണമാണ്. ഇതിൽ, ആഫ്രിക്കൻ ഭീമാകാരമായ ഒച്ചുകൾ (Giant African land snail) കാർഷിക വിളകൾക്ക് നാശനഷ്ടം വരുത്തുന്ന ഒരു പ്രധാന പ്രശ്നമാണ്. കൂടാതെ, ചില ഒച്ചുകൾ മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങൾ പരത്തുന്ന പരാന്നഭോജികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
إرسال تعليق