അബുദാബി : യുഎഇ-അമേരിക്ക ബന്ധം വളർത്തുന്നതിൽ പ്രത്യേക പങ്ക് വഹിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് യുഎഇയുടെ 'ഓർഡർ ഓഫ് സായിദ്' ബഹുമതി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ചു.
രാഷ്ട്രത്തലവന്മാർക്ക് നൽകപ്പെടുന്ന യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഇത്. ട്രംപിന്റെ നേതൃത്വത്തിൽ യുഎഇയുമായി അമേരിക്കയുടെ സഹകരണം കൂടുതൽ ശക്തമായതിന്റെ അംഗീകാരമായാണ് ഈ ബഹുമതിയെന്ന് അധികൃതർ അധികൃതർ പറഞ്ഞു.
യുഎഇയും യുഎസും തമ്മിലുള്ള ദീർഘകാല ബന്ധവും പങ്കാളിത്തവും അഭിമാനകരമാണെന്നും ഈ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഈ പുരസ്ക്കാരത്തിലൂടെ അതിനുള്ള ഞങ്ങളുടെ നന്ദിയും ആദരവും പ്രകടിപ്പിക്കുന്നു.
യുഎഇയും യുഎസും തമ്മിലുള്ള സഹകരണം വ്യത്യസ്ത മേഖലകളിൽ ശക്തിപ്പെടുന്നു. ഈ പരമോന്നത ബഹുമതി രാജ്യങ്ങൾ തമ്മിലുള്ള ഔദ്യോഗിക, സാമ്പത്തിക, സുരക്ഷാ, സാംസ്കാരിക മേഖലകളിലെ ബന്ധങ്ങൾക്ക് പുതിയ ഉണർവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post a Comment