കൊല്ലം ശക്തികുളങ്ങരയിൽ കണ്ടെയ്‌നർ നീക്കം ചെയ്യുന്നതിനിടെ തീപ്പിടുത്തം




 കൊല്ലം:ശക്തികുളങ്ങരയിൽ കണ്ടെയ്‌നർ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തമുണ്ടായി. MSC എൽസ കപ്പലിലെകണ്ടെയ്നർ നീക്കം ചെയ്യുന്നതിന്റെ ഇടയിലാണ് തീപ്പിടുത്തം ഉണ്ടായത്. ഗ്യാസ് കട്ടിങ് നടത്തുന്നതിന്റെ ഇടയിൽ കണ്ടെയ്നറിലെ തെർമോകോൾ കവചത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. ആർക്കും പരിക്കുകൾ ഇല്ല. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.ശക്തികുളങ്ങരയിൽ ചരക്കുകപ്പലിലെ 10 കണ്ടെയ്നറുകൾ ആണ് അടിഞ്ഞിട്ടുള്ളത്.ഇവിടെ നിന്ന് മാറ്റാന്‍ കഴിയാത്ത കണ്ടെയ്നറുകള്‍ മുറിച്ചു മാറ്റുന്നതിനിടെ പുക ഉയരുകയും തീപിടിക്കുകയും ആയിരുന്നു.പുറംകടലിൽ മുങ്ങിയ കണ്ടെയ്നറുകൾ കണ്ടെത്താനായി സോണാർ സംവീധാനം ഇന്ന് ആരംഭിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.


Post a Comment

أحدث أقدم