കട്ടപ്പന :തകരാറിലായ ലിഫ്റ്റ് വീഡിയോ കോളിലൂടെ പ്രവർത്തിപ്പിക്കാൻ ശ്രെമിക്കവേ പവിത്ര ഗോള്‍ഡ് എംഡി സണ്ണി ഫ്രാന്‍സിസിന് ദാരുണാന്ത്യം. വിവരം അറിഞ്ഞ സ്ഥാപനത്തിലെ ജീവനക്കാര്‍ ടെക്‌നീഷ്യനെ വീഡിയോ കോള്‍ ചെയ്തു. അദ്ദേഹത്തിന്റെ നിര്‍ദേശത്തിനനുസരിച്ച് മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് വരുന്നതിനിടയിലാണ് അപകടം നടന്നത്. തെറ്റായ സിഗ്നല്‍ ലഭിച്ച ലിഫ്റ്റ് മുകളിലേക്ക് അതിവേഗം പോയി ഇടിച്ച് നിൽക്കുകയായിരുന്നു.
പിന്നാലെ അഗ്നിരക്ഷാ സേനയെത്തി ലിഫ്റ്റ് തുറക്കുകയായിരുന്നു. ലിഫ്റ്റില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച രീതിയിലാണ് സണ്ണി ഫ്രാൻസിസ് കിടന്നത്. ലിഫ്റ്റ് മുകളില്‍ പോയി ഇടിച്ച ആഘാതത്തിലാണ് സണ്ണിയുടെ തലയ്ക്ക് പരിക്കേറ്റത്. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.സാങ്കേതികജ്ഞാനമില്ലാത്തവര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമായതെന്ന് പ്രാഥമിക നിഗമനം. സംസ്‌കാരം വെള്ളിയാഴ്ച കട്ടപ്പന സെയ്ന്‍റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.
Post a Comment