കണ്ണീരായി കല്യാണി; കുഞ്ഞിനെ ചോദിച്ചപ്പോൾ തലകുനിച്ചിരുന്നു, അമ്മയ്ക്ക് ബുദ്ധിവളർച്ച കുറവെന്ന് കുടുംബം.

 


കൊച്ചി: മൂന്നുവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ അമ്മ സന്ധ്യയ്ക്ക് പ്രായത്തിന് അനുസരിച്ചുള്ള ബുദ്ധിവളര്‍ച്ചയില്ലെന്ന് കുടുംബം. ബുദ്ധിവളര്‍ച്ചാ കുറവുള്ളതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും സന്ധ്യയുടെ കുടുംബം പറഞ്ഞു. അതേസമയം, സന്ധ്യയ്ക്ക് മറ്റുമാനസികപ്രശ്‌നങ്ങളില്ലെന്ന് അമ്മ അല്ലി പ്രതികരിച്ചു.

ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആവശ്യമനുസരിച്ച് നേരത്തേ അങ്കമാലിയിലെ ആശുപത്രിയില്‍ സന്ധ്യയ്ക്ക് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബുദ്ധിവളർച്ചാ കുറവുള്ളതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സന്ധ്യയുടെ വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷമായെന്നും അമ്മ അല്ലി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Post a Comment

Previous Post Next Post