കനത്ത മഴ തുടരുന്നു ;3 ജില്ലകളിൽ ഇന്ന് റെഡ് അലർട്

 


ബംഗാൾ തീരത്തിനു സമീപം അതിതീവ്ര ന്യൂനമർദമായതോടെ കേരളത്തിൽ കനത്ത മഴ. കാലവർഷത്തിന്റെ ഭാഗഭാഗമായി അടുത്ത 4 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ തുടരും. കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോർട്ട്‌.മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിട്ടുണ്ട്.അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മഴയെ തുടര്‍ന്ന് പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ വൈകുന്നേരം പോയ വൈദ്യുതി പലയിടത്തും പുനസ്ഥാപിചിട്ടില്ല. മരം വീണുണ്ടായ നാഷനഷ്ടം ആയതിനാൽ പുനസ്ഥാപിക്കാൻ സമയം എടുക്കുമെന്ന് കെഎസ്ഈബി അറിയിച്ചു.കോട്ടയത്ത് രാത്രിയിൽ പലയിടത്തും ശക്തമായ മഴ പെയ്തു. രാവിലെയും മഴ തുടരുകയാണ്. മണിമല, മീനച്ചിൽ, മൂവാറ്റുപുഴ നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. 10 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇടുക്കിയിൽ പ്രവര്‍ത്തിക്കുന്നത്.



Post a Comment

Previous Post Next Post