ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടം; ഇടിച്ച ബസിനടിയില്‍ തെറിച്ചു വീണ ഭാര്യക്ക് ദാരുണാന്ത്യം


 പാലക്കാട്: ഒറ്റപ്പാലത്ത് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസിനടിയില്‍പ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം. മനിശീരി തൃക്കങ്ങോട് സ്വദേശിനി സന്ധ്യയാണ് മരിച്ചത്. ഇന്ന് വൈകിട്ടോട് കൂടി വേങ്ങേരി അമ്പലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ബസിടിക്കുകയായിരുന്നു.തുടര്‍ന്ന് ബസിനടിയിലേക്ക് തെറിച്ചു വീണ സന്ധ്യയുടെ തലയില്‍ ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ ഗുരുതരപരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ധ്യയുടെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്


Post a Comment

أحدث أقدم