കൊച്ചി :മരടിൽ ഗുണ്ടകൾ മാമോദീസ ചടങ്ങിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഭായി നസീർ, തമ്മനം ഫൈസൽ എന്നിവരുൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തത്.സുഹൃത്തിന്റെ മകന്റെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാൻ വന്നതായിരുന്നു ഗുണ്ടകൾ. ഇതിനിടെയുണ്ടായ ചെറിയ വാക്കുത്തർക്കമാണ് പിന്നീട് വലിയ ഏറ്റുമുട്ടലിൽ കലാശിച്ചത്.രണ്ട് കൂട്ടരും കാറിൽ കയറി രക്ഷപെടുകയായിരുന്നു.പരാതി ഇല്ലാത്തതിനാൽ അദ്യം പോലീസ് കേസെടുത്തില്ല. എന്നാൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ അടക്കം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് കേസെടുത്തത്.
إرسال تعليق