ആദ്യദിനം സ്കൂളിലെത്തിയ ഒമ്പതാം ക്ലാസുകാരനെ ക്ലാസിൽ കയറ്റിയില്ല‌: പരാതിയുമായി പിതാവ്

 പത്തനംതിട്ട :മുടിവെട്ടിയത് ശരിയായില്ല എന്നതിനെ ചൊല്ലി ആദ്യദിനം സ്കൂളിലെത്തിയ ഒമ്പതാം ക്ലാസുകാരനെ ക്ലാസിൽ കയറ്റിയില്ലെന്ന് പിതാവ്.അടൂരിലാണ് സംഭവം.സ്കൂളിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാർഥിയുടെ പിതാവ് പറഞ്ഞു.ഫെയ്സ്ബുക്കിൽ കുറിച്ചു. ചൈൽ‌ഡ് വെൽഫയർ കമ്മിറ്റിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. കുട്ടി സ്കൂളിൽ ചെന്നപ്പോൾ പിതാവിനെ വിളച്ചുകൊണ്ട് വന്നതിന് ശേഷം മാത്രം ക്‌ളാസിൽ കയറിയാൽ മതിയെന്ന് പറയുകയും പിതാവ് ചെന്നപ്പോൾ കുട്ടി മുടി വെട്ടിയത് ശെരിയായിട്ടില്ലെന്നും പറഞ്ഞാണ് സ്കൂൾ അധികൃതർ കുട്ടിയെ ക്ലാസ്സിൽ കയറ്റാത്തത് എന്ന കാരണം പിതാവ് അറിയുന്നത്.കുട്ടിയുടെ മുടി നല്ല രീതിയിൽ തന്നെയാണ് വെട്ടിയത്.അതിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ പിറ്റേന്ന് അത് തിരുത്തി വരാൻ പറയാം അതാണ് മര്യാദ. കുഞ്ഞുങ്ങളെ മാനസികമായി തളർത്തുന്ന രീതിയിൽ സ്കൂൾ അധികൃതർ പ്രവർത്തിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിനെതിരെ ശക്തമായി തന്നെ താൻ പോരാടുമെന്നും നിയമ നടപടി യുമായി മുന്നോട്ട് പോകുമെന്നും പിതാവ് പറഞ്ഞു


.

Post a Comment

أحدث أقدم