ആശ്വാസവാർത്ത ;വളാഞ്ചേരിയിൽ നിപ്പ ബാധിച്ച് ചികിത്സയിൽ ആയിരുന്ന ആൾക്ക് രോഗമുക്തി


തിരുവനന്തപുരം :മലപ്പുറം വളാഞ്ചേരിയിൽ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ആൾക്ക് രോഗമുക്തി. അവസാന രണ്ട് സാമ്പിളുകൾ നെഗറ്റീവ് ആയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.രോഗി വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം തുടങ്ങിയവെയെല്ലാം സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നുണ്ടെന്നും രണ്ട് ദിവസമായി താടിയെല്ലുകൾ ചലിപ്പിക്കുന്നുണ്ടെന്നും വേദനയോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്.

Post a Comment

أحدث أقدم