നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ നാളെ തീരുമാനം:പി വി അൻവർ


മലപ്പുറം :നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ നാളെ തീരുമാനം ഉണ്ടാകുമെന്ന് പി വി അൻവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഷൗക്കത്തിനെ എംഎല്‍എ ആക്കാനല്ല രാജിവെച്ചത്,

അദ്ദേഹം ജയിക്കുമെന്നതിൽ യാതൊരു ഉറപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.ഘടകകക്ഷിയാക്കുകയാണെങ്കില്‍ മാത്രമേ ഇനി ചര്‍ച്ചയുള്ളൂവെന്നും ഘടകകക്ഷിയാക്കാന്‍ തടസ്സമെന്തെന്നും അന്‍വര്‍ ചോദിച്ചു.യുഡിഎഫിലെ ചിലരെ വിശ്വാസത്തിൽ എടുക്കാൻ ആകില്ല. ഇനി രഹസ്യ ചർച്ചക്ക് താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആര്യാടൻ ഷൗക്കത്ത് തോൽക്കും എന്ന് പറയാൻ കാരണങ്ങളുണ്ട്. അത്

വിശദമായി നാളെ പറയുമെന്ന് പി വി അൻവർ കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم