മുംബൈയിൽ 21 നില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നുവീണു


 മുംബൈ: ലിഫ്റ്റ് തകർന്നുവീണ് ദാരുണാന്ത്യം. മുംബൈയിലെ ബോറിവാലി വെസ്റ്റ് പ്രദേശത്തെ 21 നില കെട്ടിടത്തിലെ കാർ പാർക്കിംഗിലെ ലിഫ്റ്റാണ് തകർന്നുവീണത്. ശുഭം മദംലാൽ ധൂരിയാണ്(30) മരിച്ചത്.കൂടെ ഉണ്ടായിരുന്ന 45-കാരനായ സൻജിത് യാദവ് എന്നയാൾക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഇയാളുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ലിഫ്റ്റ് തകർന്ന് ഏഴുമീറ്റർ താഴ്ചയുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന ഇരുവരെയും മുംബൈ ഫയർ ബ്രിഗേഡ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ശുഭം മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Post a Comment

أحدث أقدم