ചെന്നൈ: പ്രണയവിവാഹത്തിന് പിന്നാലെ 16കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ തമിഴ്നാട് സായുധ പോലീസ് വിഭാഗം എഡിജിപി എച്ച് എം ജയറാം അറസ്റ്റിൽ.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;തേനി സ്വദേശിയായ യുവതിയും തിരുവള്ളൂർ സ്വദേശിയായ യുവാവും തമ്മിലുള്ള പ്രണയ വിവാഹത്തിന് ശേഷം യുവാവിന്റെ സഹോദരനെ യുവതിയുടെ പിതാവ് തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്. കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയതോടെ തട്ടിക്കൊണ്ടു പോയവർ കുട്ടിയെ വിട്ടയക്കുകയായിരുന്നു. കുട്ടിയെ തട്ടികൊണ്ടുപോയി വിട്ടയച്ചത് എഡിജിപി ജയറാമിന്റെ കാറിലായിരുന്നു എന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. പോലീസ് വാഹനം ഓടിച്ചത് സർവിസിലുള്ള പോലീസ് കോൺസ്റ്റബിൾ ആയിരുന്നുവെന്നും കാറിൽ എംഎൽഎയും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പിന്നീട് സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.
പ്രണയവിവാഹത്തിന് പിന്നാലെ 16കാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തമിഴ്നാട് എഡിജിപി അറസ്റ്റിൽ
0

Post a Comment