മംഗളുരു :കുടക് ജില്ലയിൽ എഞ്ചിനീയറിംഗ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിനി ബുധനാഴ്ച രാത്രി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൊന്നംപേട്ടിലെ ഹള്ളിഗട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് മെഷീൻ ലേണിംഗ് കോർസ് പഠിക്കുന്ന തേജസ്വിനിയാണ് (19)ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠനത്തിൽ തനിക്ക് മുൻപോട്ട് പോകാൻ സാധിക്കുന്നില്ലെന്നും അതിന്റെ സമ്മർദ്ദത്തിലണ് താൻ ആത്മഹത്യ ചെയ്യുന്നതന്നും എഴുതിയ കുറിപ്പ് മുറിയിൽ നിന്നും ലഭിച്ചതായി പോലീസ് പറഞ്ഞു.

Post a Comment